ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ബാക്ടീരിയാ രഹസ്യം - ബാക്ടീരിയങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെക്കുറിച്ച് പുതിയൊരു കണ്ടെത്തല്‍ വന്നിരിക്കുന്നു. രാസസന്ദേശങ്ങളുടെ സഹായത്താല്‍ ബാക്ടീരിയങ്ങള്‍ക്ക് ആശയവിനിമയം നടത്താനാവുമെന്നാണ് കണ്ടെത്തല്‍. ഫ്രാങ്ക്ഫര്‍ട്ടിലെ ഗോയ്ഥേ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനുപിന്നില്‍. Proceedings of the National Academy of Science ലാണ് അവര്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. വ്യത്യസ്തയിനം ബാക്ടീരിയങ്ങള്‍ക്ക് വ്യത്യസ്തയിനം ആശയവിനിമയോപാധികളുണ്ടെന്നും ഗവേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നു. മനുഷ്യരില്‍ ത്വക്‍രോഗങ്ങള്‍ക്ക് കാരണമാകുന്ന Photorhabdus asymbiotica എന്ന ഇനത്തിലാണ് ഗവേഷണങ്ങള്‍ നടന്നത്.






0 comments:
Post a Comment